പ്രചാരണം തുടങ്ങി എൽഡിഎഫ്; വെല്ലുവിളിയായി വിഷയങ്ങളേറെ

Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞ തവണ തോറ്റ 19 മണ്ഡലങ്ങളിൽ 17 ഇടത്തും പുതിയ സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടി വന്നിട്ടും ആദ്യമേ അതു പൂർത്തീകരിച്ച ആത്മവിശ്വാസത്തിൽ എൽഡിഎഫ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. അതേസമയം കഴിഞ്ഞ വട്ടം 19 സീറ്റിലും ജയിച്ചിട്ടും അതിൽ 16 ഇടത്തു മത്സരിച്ച കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതോടെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പുള്ളവർക്കു പോലും പരസ്യപ്രചാരണം ആരംഭിക്കാനാകാത്ത സ്ഥിതിയാണ് യുഡിഎഫിൽ.
ഘടകകക്ഷികൾ മത്സരിക്കുന്ന കോട്ടയത്ത് ഫ്രാൻസിസ് ജോർജും കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രനും മാത്രമാണ് ഇതിനകം പരസ്യ പ്രചാരണം ആരംഭിച്ചത്. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലെ തർക്കത്തിനൊടുവിൽ മുസ്‌ലിം ലീഗിന്റെ 2 സീറ്റുകളിലെ സ്ഥാനാർഥി തീരുമാനം ഇന്നലെയാണ് ഉണ്ടായത്.
ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയാകട്ടെ ഒരിടത്തെയും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാകാതെ അനിശ്ചിതത്വത്തിലാണ്. സിപിഎമ്മിന്റെ 15 സ്ഥാനാർഥികളുടെ പ്രഖ്യാപനം കൂടി പൂർത്തിയായതോടെ എൽഡിഎഫ് സ്ഥാനാർഥികളുടെ ബോർഡുകളും പോസ്റ്ററുകളും നാടെങ്ങും നിരന്നു കഴിഞ്ഞു. ചുവരെഴുത്തും പുരോഗമിക്കുന്നു.
വെല്ലുവിളിയായി വിഷയങ്ങളേറെ
പ്രതിരോധമാകുന്ന രാഷ്ട്രീയ വിഷയങ്ങൾ ഏറെ മുന്നിലുണ്ടെന്നതാണ് ഇടതുസ്ഥാനാർഥികളെയും നേതാക്കളെയും വിഷമിപ്പിക്കുന്നത്. വിലക്കയറ്റവും നികുതി വർധനയും മുതൽ ക്ഷേമ പെൻഷൻ കുടിശിക വരെ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ പ്രചാരണ രംഗത്ത് എന്തു പ്രതിരോധം തീർക്കും എന്നതാണ് പ്രശ്നം.