ADVERTISEMENT

തിരുവനന്തപുരം ∙ പ്രസരണ മേഖല ശക്തമാക്കുന്നതിന് 7000 കോടി രൂപയുടെ പദ്ധതികൾ വൈദ്യുതി ബോർഡ് നടപ്പാക്കുന്നു. 110 കെവി മുതൽ 400 കെവി വരെയുള്ള പുതിയ ലൈനുകളും സബ് സ്റ്റേഷനുകളും സ്ഥാപിക്കുക, നിലവിലുള്ള ലൈനുകളും സബ് സ്റ്റേഷനുകളും നവീകരിക്കുക തുടങ്ങിയവ പദ്ധതിയുടെ  ഭാഗമാണ്. അനുമതി തേടി ബോർഡ് സമർപ്പിച്ച അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ ഹിയറിങ് നടത്തി. 

പ്രസരണ നഷ്ടം കുറയ്ക്കാനും പുതിയ കണക്‌ഷൻ നൽകാനും പ്രസരണ സംവിധാനം ശക്തമാക്കേണ്ടതുണ്ട്.  ഇതിനായി ബോർഡ് കടം വാങ്ങുന്ന തുകയുടെ ബാധ്യത പരോക്ഷമായി  ഉപയോക്താക്കളിൽ നിന്ന് ഈടാക്കേണ്ടി വരും. 2027 വരെയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കമ്മിഷൻ വൈകാതെ അനുമതി  നൽകാനാണ് സാധ്യത.

English Summary:

Seven thousand crore project in power transmission sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com