ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കു പണം കണ്ടെത്താൻ സർക്കാർ ജനങ്ങളിൽനിന്നു പ്രത്യേക പലിശ നിരക്കിൽ നിക്ഷേപം സ്വീകരിക്കുന്നു. 91 ദിവസ കാലാവധിയിൽ ഇൗ മാസം 25 വരെ ട്രഷറിയിൽ പണം നിക്ഷേപിക്കുന്നവർക്ക് 7.5% എന്ന ഏറ്റവും ഉയർന്ന പലിശ ലഭിക്കും. ഇതുവരെ 2 വർഷത്തിലേറെയുള്ള നിക്ഷേപത്തിനു മാത്രമാണ് ഈ നിരക്ക് നൽകിയിരുന്നത്.

ഈ നിക്ഷേപം പിന്നീട് സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽനിന്നു കേന്ദ്രം വെട്ടിക്കുറയ്ക്കുമെങ്കിലും തൽക്കാലം വേറെ നിവൃത്തിയില്ല. കുറഞ്ഞ കാലയളവിലേക്ക് ഉയർന്ന പലിശ ലഭിക്കുമെന്നതിനാൽ നിക്ഷേപകർക്കും ഇത് അവസരമാണ്. ഒരു ലക്ഷം രൂപയ്ക്ക് 3 മാസത്തേക്ക് 1875 രൂപ പലിശ.

മുൻപ് 2021ൽ ട്രഷറി പലിശ നിരക്ക് കുത്തനെ കുറച്ചപ്പോൾ, അതു പ്രാബല്യത്തിലാകുന്നതിനുമുൻപ് ഉയർന്ന പലിശനിരക്കിൽ പണം നിക്ഷേപിക്കാൻ വൻ തിരക്കായിരുന്നു. ഒറ്റയടിക്ക് 3000 കോടി രൂപയാണ് അന്നു നിക്ഷേപം ലഭിച്ചത്.

നിലവിലെ ട്രഷറി പലിശനിരക്ക്

∙ 46-90 ദിവസം: 5.4%

∙ 91-180 ദിവസം: 5.9%

∙ 181 ദിവസം-1 വർഷം: 6%

∙ 1-2 വർഷം: 7%

∙ 2–99 വർഷം: 7.5%

∙ 91 ദിവസം: 7.5%

English Summary:

Interest rate hiked for short term fixed deposit in Treasuries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com