ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ നഴ്സിങ് കോളജുകളിൽ ബിഎസ്‌സി നഴ്സിങ് കോഴ്സിന് ഈ വർഷം മുതൽ പ്രവേശനപരീക്ഷ നടത്താൻ തീരുമാനിച്ചെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിന്റെ സിലബസ് ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ഉടൻ വിശദ ചർച്ച നടത്തും.

ഈ വർഷത്തെ ബിഎസ്‌സി നഴ്സിങ് ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനും പ്രവേശനം സെപ്റ്റംബർ 30ന് അവസാനിപ്പിക്കാനുമാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) നിർദേശിച്ചിരിക്കുന്നത്. പ്രവേശനപരീക്ഷ നടത്തുന്ന ചുമതല എൽബിഎസിനെയാണോ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണറെയാണോ ഏൽപിക്കുന്നതെന്നു തീരുമാനിച്ചിട്ടില്ല.

പ്രവേശനപരീക്ഷ നടത്തണമെന്നു 3 വർഷമായി ഐഎൻസി ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കിൽ ഏകീകൃത പ്രവേശനരീതി നിർത്തുമെന്നു സ്വകാര്യ കോളജ് മാനേജ്മെന്റ് അസോസിയേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

English Summary:

BSc Nursing: Entrance Exam from this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com