ADVERTISEMENT

രാജകുമാരി ∙ ജലജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതിക്കായി പൂപ്പാറ വില്ലേജ് ഓഫിസിനു സമീപം സൂക്ഷിച്ചിരുന്ന പൈപ്പ് കത്തിനശിച്ചു. 2 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണു ജലവിഭവ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് 5.30ന് ആണു സംഭവം.

വിവിധ പഞ്ചായത്തുകളിലായി 130 കിലോമീറ്റർ ദൂരത്തിൽ ഇടാനുള്ള പൈപ്പാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അതിൽ ഹൈ ഡെൻസിറ്റി പോളിഎഥിലിൻ (എച്ച്ഡിപിഇ) പൈപ്പുകളിലാണു തീ പടർന്നത്. നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി രാത്രി ഏഴരയോടെയാണു തീയണച്ചത്. തീ പടർന്നതിനു കാരണം വ്യക്തമല്ല. സംഭവത്തിൽ അട്ടിമറിശ്രമവും സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

Jal Jeevan pipe burnt in Poopara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com