ADVERTISEMENT

കോഴിക്കോട് ∙ എസ്ഐ നിയമനത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ട അനർഹരെ നീക്കി പട്ടിക ഉടൻ പുനഃപ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചെങ്കിലും രണ്ടു ദിവസമായിട്ടും പ്രസിദ്ധീകരിക്കാതെ പബ്ലിക് സർവീസ് കമ്മിഷൻ.

കായികക്ഷമതാ പരീക്ഷയിൽ ഹാജരാകാത്തവരും തോറ്റവരും വിജയികളുടെ പട്ടികയിൽ ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവു കൊണ്ടു മാത്രമാണെന്നായിരുന്നു പിഎസ്‌സിയുടെ വിശദീകരണം. അതിനാൽ ഈ പിഴവ് ഒഴിവാക്കി പുതുക്കിയ പട്ടിക  29നു പുനഃപ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നൂറിലേറെ പേർ അനർഹരായി ഉൾപ്പെട്ടിട്ടുള്ളതു കൊണ്ടാണു പുനഃപ്രസിദ്ധീകരണം വൈകുന്നതെന്നാണു വിവരം.

എസ്ഐ നിയമനത്തിനുള്ള പട്ടികയിൽ കായികക്ഷമതാ പരീക്ഷ തോറ്റവരും ഹാജരാകാത്തവരും ഉൾപ്പെട്ടിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പുറത്തുവിട്ടിരുന്നു. എസ്ഐ നിയമനത്തിനുള്ള മുൻപട്ടികയിലും ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.

2013ലെ കായികക്ഷമതാ പരീക്ഷ നടത്തിയതിലും സംവരണ വെയിറ്റേജ് മാർക്ക് നൽകിയതിലും അപാകത ഉണ്ടെന്നാരോപിച്ച് വിജിലൻസ് ഡയറക്ടർക്ക് അന്നത്തെ ഉദ്യോഗാർഥി പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ്, തുടരന്വേഷണം പിഎസ്‍സി വിജിലൻസ് നടത്തണമെന്നു ശുപാർശ ചെയ്തു 2017ൽ റിപ്പോർട്ട് കൈമാറുകയും ചെയ്തു. വിഷയം പല തവണ പരിശോധിച്ചിട്ടുണ്ടെന്നും അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു പിഎസ്‍സി നിലപാട്.

English Summary:

SI appointment list: PSC without correcting 'error'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com