ADVERTISEMENT

കൽപറ്റ ∙ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ അംഗവും യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമടക്കം 18 പേരുടെ പ്രതിപ്പട്ടികയിൽ എത്ര എസ്എഫ്ഐക്കാർ എന്നതിൽ സിപിഎമ്മിനും എസ്എഫ്ഐക്കും രണ്ടു നിലപാട്. 18 പേരിൽ 4 പേർ മാത്രമാണ് എസ്എഫ്ഐ എന്നും ബാക്കിയുള്ളവർ മറ്റു സംഘടനകളിലുള്ളവരോ ഒരു സംഘടനയിലുമില്ലാത്തവരോ ആണെന്നുമാണ് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞത്.

കോളജ് യൂണിയൻ പ്രസി‍ഡന്റ് കെ.അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ എസ്.അഭിഷേക്, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരെ പുറത്താക്കുകയും ചെയ്തു. എന്നാൽ, പ്രതിപ്പട്ടികയിലെ ഒരാൾ കൂടി എസ്എഫ്ഐയിലുണ്ടെന്നാണ് സിപിഎം കണ്ടെത്തൽ. 18 പ്രതികളിൽ 5 പേർ മാത്രമേ എസ്എഫ്ഐക്കാരായുള്ളൂവെന്നു സിപിഎം പറയുന്നു. അതേസമയം, പ്രതികളായ കാശിനാഥനും അഖിലും സജീവ എസ്എഫ്ഐ പ്രവർത്തകരും പ്രാദേശിക സിപിഎം നേതാക്കളുടെ മക്കളുമാണ്. ഇവരെയൊന്നും  പുറത്താക്കിയിട്ടില്ല.

English Summary:

CPM and SFI have two stands on how many SFIs are on the counter list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com