ADVERTISEMENT

നെടുമങ്ങാട്‌ (തിരുവനന്തപുരം)∙  സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് വീടിനു സമീപം സിപിഎം ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് വിവാദമായതോടെ എടുത്തുമാറ്റി. എസ്എഫ്ഐ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ, സിപിഎം സ്ഥാപിച്ച ബോർഡിൽ സിദ്ധാർഥൻ എസ്എഫ്ഐ പ്രവർത്തകനാണെന്ന് എഴുതിയിരുന്നു. ഒരു സംഘടനയിലും അംഗമല്ലാത്ത മകനെ എസ്എഫ്ഐക്കാരനായി ചിത്രീകരിച്ചതിനെതിരെ പിതാവ് ജയപ്രകാശ് പ്രതികരിച്ചതിനെ തുടർന്നാണു ബോർഡ്‌ എടുത്തുമാറ്റിയത്.  പിന്നാലെ, എസ്എഫ്ഐ കൊന്നതാണ് എന്ന് രേഖപ്പെടുത്തിയ ഫ്ലെക്സ് ബോർഡ് കെഎസ്‌യു നിയോജകമണ്ഡലം കമ്മിറ്റിയുടെ പേരിൽ പ്രത്യക്ഷപ്പെട്ടു. വസതിക്കു സമീപം ബിജെപിയും എസ്എഫ്ഐക്കെതിരെ  െഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.

English Summary:

CPM flex board removed near from Siddharth's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com