ADVERTISEMENT

തിരുവനന്തപുരം ∙ കേരളം കേൾക്കാതെ പോകുന്നൊരു വസ്തുത: യുവാക്കളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നു.  ഇഎൻടി ഡോക്ടർമാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ തോതിൽ 25 ശതമാനത്തോളം വർധനയുണ്ട്. ഏറെയും 60 വയസ്സിനു താഴെയുള്ളവർ. ഹെഡ്സെറ്റുകളാണ് ചെറുപ്പക്കാരുടെ കേൾവി കുറയ്ക്കുന്ന വില്ലൻ. 

ഹെഡ്സെറ്റിന്റെ ശബ്ദതോതിന്റെ 60% മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ സാഹചര്യത്തിൽ അത് 50% ആണെന്ന് ഡോക്ടർ സുൽഫി എൻ.നൂഹു പറഞ്ഞു. കേരളത്തിലെ യുവാക്കളിൽ ഭൂരിഭാഗവുമാകട്ടെ 75% ശബ്ദത്തിലാണ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്. ഹെ‍ഡ‍്സെറ്റ് ഉപയോഗം കൂടുമ്പോൾ ചെവിയിലെ ഞരമ്പുകൾക്കു കേടുപാടു സംഭവിക്കും. ഇങ്ങനെ നഷ്ടമാകുന്ന കേൾവിശക്തിയെ ചികിത്സയിലൂടെ തിരിച്ചു പിടിക്കാനാവില്ല. സംസ്ഥാനത്തു കേൾവിക്കുറവ് ഉള്ളവരിൽ 80% പേരും അതു തിരിച്ചറിയുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു. 

English Summary:

Hearing loss rise in youths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com