ADVERTISEMENT

കൊച്ചി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കലോത്സവവേദിയിൽ അപമര്യാദയായി പെരുമാറിയ സിൻഡിക്കറ്റ് അംഗത്തിന്റെ കരണത്തടിച്ച് വിദ്യാർഥിനി. ഇയാൾക്കെതിരെ വിദ്യാർഥിനി സിപിഎം പാർട്ടിഘടകങ്ങൾക്കു പരാതി നൽകിയതിനെത്തുടർന്ന് സർവകലാശാലയിലെ 2 ജീവനക്കാരെ പാർട്ടി ആഭ്യന്തര അന്വേഷണത്തിനു ചുമതലപ്പെടുത്തി. വൈസ് ചാൻസലർക്കോ റജിസ്ട്രാർക്കോ പൊലീസിലോ ബന്ധപ്പെട്ടവർ ഇതുവരെ പരാതി നൽകിയിട്ടില്ല.

കലോത്സവവേദിയിലെ ഗ്രീൻറൂമിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. വിദ്യാർഥിനി ബഹളം വച്ചതിനെത്തുടർന്ന് ഓടിയെത്തിയ മറ്റു വിദ്യാർഥികളും പ്രതികരിച്ചു. വിദ്യാർഥിനിയുടെ ബന്ധുക്കൾ ശനിയാഴ്ച ഓഫിസിലെത്തി സിൻഡിക്കറ്റ് അംഗത്തെ കൈകാര്യം ചെയ്തതായും പറയുന്നു.

English Summary:

A student at Cusat Humiliated by syndicate member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com