ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഭൂരിഭാഗം ഇടങ്ങളിലും 15 വർഷത്തിനിടെ 0.5 ഡിഗ്രി സെൽഷ്യസും 2060 ൽ 1.5 ഡിഗ്രിയും താപനില വർധിക്കുമെന്നു ദുരന്ത നിവാരണ അതോറിറ്റി. കാലാവസ്ഥാ ഏജൻസികളായ ജിയോ ഹസാഡ് സൊസൈറ്റി, വുഡ്‌വെൽ ക്ലൈമറ്റ് റിസർച് സെന്റർ എന്നിവയുമായി ചേർന്നുള്ള പഠനത്തിലാണ് കണ്ടെത്തൽ. പഠനത്തെ അടിസ്ഥാനമാക്കി അതോറിറ്റി ശിൽപശാല നടത്തി. ദുരന്തനിവാരണ, ആരോഗ്യ വകുപ്പുകൾ ഇത്തരം ഡേറ്റകളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളിൽ പഠനം നടത്തും. ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, ഐഎംഡി ശാസ്ത്രജ്ഞൻ വി.എച്ച്.അരുൺ കുമാർ, ദുരന്തനിവാരണ വകുപ്പ് ഹസാഡ് അനലിസ്റ്റ് ഫഹദ് മർസൂക് തുടങ്ങിയവർ ശിൽപശാല നയിച്ചു. 

English Summary:

Heat will rise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com