കൊയിലാണ്ടി ആൾക്കൂട്ട വിചാരണ: പ്രതികൾ ഒളിവിലെന്നു പൊലീസ്

Mail This Article
×
കൊയിലാണ്ടി∙ കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളജിലെ രണ്ടാം വർഷ വിദ്യാർഥി സി.ആർ.അമലിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് നടന്നില്ല. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അമലിനെതിരെ എസ്എഫ്ഐ നൽകിയ പരാതിയിലും പ്രതികളെ പിടികൂടിയിട്ടില്ല.
അതേസമയം, കോളജ് അധികൃതർ യഥാസമയം നടപടി സ്വീകരിച്ചതായി കോളജിൽ നടന്ന ജീവനക്കാരുടെ യോഗം അഭിപ്രായപ്പെട്ടു. സാധാരണ കോളജുകളിൽ നടക്കുന്ന സംഭവമേ ഉണ്ടായിട്ടുള്ളൂ. മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നു പ്രിൻസിപ്പൽ ഡോ.സി.പി.സുജേഷ് പറഞ്ഞു.
English Summary:
Koyilandy mob lynching: Police say the accused are absconding
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.