ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 10–ാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞതു മൂലം ഈ അധ്യയന വർഷം ഇല്ലാതാവുക 3764 തസ്തികകൾ. ഇതിൽ 2070 എണ്ണം എയ്ഡഡ് സ്കൂളുകളിലാണ്. സർക്കാർ സ്കൂളുകളിൽ 1694 തസ്തികകൾ കുറയും. നഷ്ടമാകുന്നതിൽ ബഹുഭൂരിപക്ഷവും അധ്യാപക തസ്തികകളാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ അധ്യയന വർഷത്തെക്കാൾ 94,639 കുട്ടികളാണ് ഈ വർഷം പൊതുവിദ്യാലയങ്ങളിൽ കുറഞ്ഞത്.

തസ്തിക നിർണയത്തിന്റെ ഭാഗമായ ഈ കണക്ക് ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഓരോ അധ്യയന വർഷവും ജൂലൈ 15നു മുൻപ് പൂർത്തിയാക്കണമെന്നു കേരള വിദ്യാഭ്യാസച്ചട്ടത്തിൽ വ്യക്തമാക്കുന്ന തസ്തികനിർണയം ഈ അധ്യയനവർഷം അവസാനിക്കാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ പൂർത്തിയായിട്ടുമില്ല. ഈ അധ്യയനവർഷം പുതിയ തസ്തികകൾ എത്ര വേണമെന്ന കണക്കും ഇനിയും അന്തിമമായിട്ടില്ല. അതിനായുള്ള അധിക വിവരശേഖരണം പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയത് ഏതാനും ദിവസം മുൻപ് മാത്രമാണ്.

തസ്തിക നഷ്ടമായവരെ പുതിയതായി സൃഷ്ടിക്കുന്ന തസ്തികകളിലേക്കു പുനഃക്രമീകരിച്ച ശേഷം ബാക്കിയുണ്ടെങ്കിൽ മാത്രമാണ് പുതിയ നിയമനങ്ങൾക്കു സാധ്യത. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകാൻ സർക്കാരിനും വിമുഖതയുണ്ട്. തസ്തിക നിർണയം അധ്യയന വർഷം കഴിയും വരെ നീട്ടിക്കൊണ്ടുപോകുന്നതിന്റെ കാരണവും അതാണ്. 

English Summary:

Students decreased in schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com