ADVERTISEMENT

കൽപറ്റ∙ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ തിരുവിഴാംകുന്ന് കേന്ദ്രത്തിൽ വെട്ടിക്കടത്തിയ മരങ്ങൾ തടിക്കഷണങ്ങളാക്കി മണ്ണിൽ കുഴിച്ചിട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. കടപുഴകിവീണതും ഉണങ്ങിനിൽക്കുന്നതുമായ മരങ്ങൾ വെട്ടാനുള്ള ലേല ഉത്തരവിന്റെ മറവിലാണു മരംകൊള്ളക്കാർ നല്ല കാതലുള്ള പച്ചമരങ്ങളും കൂട്ടത്തോടെ വെട്ടിനീക്കിയത്. ഇവ ഒറ്റയടിക്കു സർവകലാശാല ക്യാംപസിൽനിന്നു മാറ്റുക ശ്രമകരമായതിനാൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആഴത്തിൽ കുഴിച്ചിടുകയായിരുന്നു. 

സർവകലാശാല രൂപീകരിച്ച അന്വേഷണസമിതിക്ക് ആദ്യഘട്ടത്തിൽ 12 മരങ്ങൾ മാത്രമേ മണ്ണിനടിയിൽനിന്നു കണ്ടെത്താനായുള്ളൂ. ക്യാംപസിലെ കാടുപിടിച്ച പ്രദേശങ്ങൾ മുഴുവനായി അരിച്ചുപെറുക്കിയാണു ബാക്കിയുള്ള മരങ്ങൾ കണ്ടെത്താനായത്. നഷ്ടമായ 72 മരങ്ങളും പൂർണമായി തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുമില്ല. വെൺതേക്ക്, ആഞ്ഞിലി, മരുത് തുടങ്ങിയ മരങ്ങളാണു മുറിച്ചതിലേറെയും. 

ഈ പ്രദേശം നേരത്തേ കാർഷിക സർവകലാശാലയുടെ കീഴിലായിരുന്നപ്പോൾ ഫോറസ്ട്രി പഠനത്തിനായി 400 ഏക്കറിൽ വച്ചുപിടിപ്പിച്ച മരങ്ങളാണു മുറിച്ചുകടത്തിയതിലേറെയും. അതിനിടെ, സംഭവത്തിൽ പങ്കുണ്ടെന്നു കണ്ടെത്തി 3 ജീവനക്കാരെക്കൂടി സർവകലാശാല സസ്പെൻഡ് ചെയ്തു. നഷ്ടമായ മരങ്ങളുടെ കൃത്യമായ മൂല്യനിർണയം നടത്തണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു. 

English Summary:

Veterinary university wood loot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com