ADVERTISEMENT

കൊച്ചി ∙ എറണാകുളം- ബെംഗളൂരു വന്ദേഭാരത് സ്വപ്നങ്ങൾക്കു തിരിച്ചടി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിച്ച പുതിയ വന്ദേഭാരത് റേക്ക് ഇന്നലെ പുലർച്ചെ കർണാടകയിലേക്കു കടത്തി. എറണാകുളം- ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവീസ് സജീവ പരിഗണനയിലിരിക്കെയാണു പുതിയ റേക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം കൊച്ചുവേളിയിൽ എത്തിച്ചത്. ഇതാണ് ഇന്നലെ ദക്ഷിണ പശ്ചിമ റെയിൽവേക്കു കീഴിൽ കർണാടകയിൽ സർവീസ് നടത്താനായി കൊണ്ടുപോയത്. 

12നു പ്രധാനമന്ത്രി നരേന്ദ്രമോദി 6 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കുന്നുണ്ട്. ഇതിൽ ദക്ഷിണ റെയിൽവേക്കു ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന 2 വന്ദേഭാരത് സർവീസിൽ ഒന്ന് എറണാകുളം- ബെംഗളൂരു റൂട്ടിലായിരുന്നു. കേരളത്തിൽ നിന്ന് ഏറ്റവും തിരക്കുള്ള ബെംഗളൂരുവിലേക്കു വന്ദേഭാരത് സർവീസ് എന്നത്  യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമാണ്.

ഹൈബി ഈഡൻ എംപി, ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് എന്നിവർ ഇതേ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നൽകുകയും ചെയ്തിരുന്നു. കേരളത്തിന്റെ ന്യായമായ ആവശ്യത്തോടാണു റെയിൽവേ അധികൃതർ വീണ്ടും മുഖംതിരിച്ചത്. ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ എറണാകുളം- ബെംഗളൂരു വന്ദേഭാരത് കടലാസിൽ ഒതുങ്ങും.

English Summary:

Vande Bharat, which was expected by Kerala, given to Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com