ADVERTISEMENT

തിരുവനന്തപുരം ∙ ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഓൾ ഇന്ത്യ സർവീസ്‌ ഉദ്യോഗസ്ഥരുടെയും ക്ഷാമബത്തയും (ഡിഎ) പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും (ഡിആർ) സർക്കാർ 2% കൂട്ടി. ഏപ്രിലിലെ ശമ്പളവും പെൻഷനും മുതലാണ് വർധന. ഉത്തരവ് നാളെയിറങ്ങും.

ഇതോടെ ഡിഎ ഏഴിൽനിന്ന്‌ 9 ശതമാനമായി ഉയരും. 23,000 രൂപ അടിസ്ഥാന ശമ്പളമുള്ള ക്ലാസ് 4 ജീവനക്കാർക്ക് 460 രൂപ കൂടും. 2021 ജനുവരി 1 മുതലാണു പ്രാബല്യമെങ്കിലും അന്നു മുതലുള്ള കുടിശിക എന്തു ചെയ്യുമെന്നു വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം പണമായി നൽകാനാകില്ല. പിഎഫിൽ ലയിപ്പിച്ചാൽ കടമെടുപ്പു പരിധിയിൽനിന്നു കേന്ദ്രം വെട്ടിക്കുറയ്ക്കും.

6 ഗഡുക്കളായി 19% ക്ഷാമബത്ത കൂടി നൽകാൻ ബാക്കിയാണ്. കോളജ്‌ / എൻജിനീയറിങ്‌ കോളജ്‌ / മെഡിക്കൽ കോളജ്‌ അധ്യാപകരുടെ ഡിഎ 31% (നിലവിൽ 17%), ജുഡീഷ്യൽ ഓഫിസർമാരുടേത് 46% (നിലവിൽ 38%), ഐഎഎസ്‌, ഐപിഎസ്‌, ഐഎഫ്‌എസ്‌ ഉൾപ്പെടെയുള്ള ഓൾ ഇന്ത്യ സർവീസ്‌ ഓഫിസർമാരുടേത് 46% (നിലവിൽ 42%) എന്നിങ്ങനെ കൂട്ടി. വിരമിച്ചരുടെ ഡിആറും ഇതേ നിരക്കിൽ കൂട്ടി.

English Summary:

Kerala Govt Announces DA Hike For Employees and Teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com