ADVERTISEMENT

കൊല്ലം ∙ ‘പത്മജ പോയി’ – കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ല! പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട്  സിപിഎം പിബി അംഗം വൃന്ദ കാരാട്ട് പ്രസംഗത്തിനിടെ പൊട്ടിച്ചിരിച്ചു. 

സിപിഎം കൊല്ലം ഏരിയ കമ്മിറ്റി അംഗവും അഭിഭാഷകനുമായ തെക്കേവിള ഗിരി നിവാസിൽ കെ.പി.സജിനാഥ് ആയിരുന്നു ആ പരിഭാഷകൻ.

വൃന്ദ പറഞ്ഞത്: ടുഡെ ഐ ഹേർഡ്, ഡോട്ടർ ഓഫ് ഫോർമർ ചീഫ് മിനിസ്റ്റർ, കോൺഗ്രസ് ചീഫ് മിനിസ്റ്റർ ഓഫ് കേരള ഹാസ് ഗോൺ ആൻഡ് ജോയിൻഡ് ബിജെപി. (മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകൾ ബിജെപിയിൽ ചേർന്നതായി കേട്ടു).

വൃന്ദ പറഞ്ഞ ദീർഘവാചകം മലയാളത്തിലാക്കാനായി വേദിയിലുണ്ടായിരുന്ന സജിനാഥിന് രണ്ടേ രണ്ടു വാക്കേ വേണ്ടിവന്നുള്ളൂ: ‘പത്മജ പോയി’. 

ബാക്കി എല്ലാവർക്കും അറിയാമെന്നു കൂടി പറഞ്ഞപ്പോൾ വൃന്ദയും സമ്മതിച്ചു: ‘നോ നീഡ് ഓഫ് ട്രാൻസ്‌ലേഷൻ’.

English Summary:

Loksabha Election 2024: Padmaja too, Sajinath's translation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com