ADVERTISEMENT

കോട്ടയം ∙ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുളള നീക്കം നാടിന് ആപത്തായതിനാൽ സർക്കാർ പിന്മാറണമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ. കേരളത്തിലെ സാമൂഹിക ജീവിതനിലവാരത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം.

മദ്യാസക്തിയിൽനിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിന് നടപടി സ്വീകരിക്കേണ്ട സർക്കാർ തന്നെ ലഹരി സുലഭമാക്കുന്ന നയം സ്വീകരിക്കുന്നത് വേദനാജനകമാണ്. വരുമാന ലഭ്യത മാത്രം ലക്ഷ്യമിട്ട് സമൂഹത്തെ കുരുതി കൊടുക്കാനുള്ള സർക്കാർ നയത്തിനെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതിയ മദ്യ നയത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ആവശ്യപ്പെട്ടു.

English Summary:

Distribution of mild alcohol is danger to society says Bishop Malail Sabu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com