ADVERTISEMENT

തൃശൂർ ∙  4 വർഷത്തിൽ രാജ്യസഭയിലേതടക്കം കേരളത്തിലെ 36 എംപിമാർ എസ്‌സി എസ്ടി വിഭാഗങ്ങൾക്കായി ചെലവഴിക്കേണ്ട തുകയിൽ 64.58 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് ഭീം മിഷൻ ജനറൽ കൺവീനർ സജി കെ.ചേരമൻ പറഞ്ഞു. എസ്‌സി-എസ്ടി നേതൃയോഗത്തിൽ ‘എംപി ഫണ്ടും പട്ടികജാതി– പട്ടികവർഗ ജനസമൂഹവും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു.

ഒരു എംപിക്ക് ഒരു വർഷം ചെലവാക്കാൻ ലഭിക്കുന്നത് 5 കോടി രൂപയാണ്. കേന്ദ്ര ഗവൺമെന്റ് അനുവദിക്കുന്ന ഈ തുകയിൽ 22% എസ്‌സി–എസ്ടി  വിഭാഗങ്ങൾക്കുള്ളതാണ്. എന്നാൽ, നാലുവർഷം അനുവദിച്ചു കിട്ടിയ 78.30 കോടി രൂപയിൽ ചെലവഴിച്ചത് 13.71 കോടി മാത്രം. അതായത്, 17.51%. കേരളത്തിലെ എംഎൽഎമാർക്ക് 5 വർഷം നടപ്പാക്കാൻ ലഭിക്കുന്ന ഫണ്ടുകളിൽ ഈ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട 10% സർക്കാർ വകയിരുത്തിയിട്ടില്ലെന്നും ഈ 700 കോടി രൂപ എവിടെയാണു ചെലവഴിക്കുന്നതെന്നു വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറേഷൻ ചെയർമാൻ എ.കെ.സന്തോഷ് മോഡറേറ്റർ ആയി.

English Summary:

SC-ST Federation alleges RS 73 Crores earmarked for Kerala lapsed by MP's

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com