ADVERTISEMENT

തിരുവനന്തപുരം∙ ചട്ടവിരുദ്ധ നിയമനത്തിനെതിരായ കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെ ഡൽഹി കേരള ഹൗസിലെ എൻജിഒ യൂണിയൻ നേതാവും ഫ്രന്റ് ഓഫിസ് മാനേജരുമായ കെ.എം.പ്രകാശനെ കൺട്രോളറായി നിയമിച്ചുള്ള വിവാദ ഉത്തരവ് തയാറായെന്നു വിവരം. പ്രകാശൻ ഈ മാസം 30നു വിരമിക്കാനിരിക്കെയാണ് സ്ഥാനക്കയറ്റത്തിന്റെ പല തട്ടുകൾ ഒറ്റയടിക്കു മറികടന്നുള്ള നിയമനം. സ്ഥാനക്കയറ്റത്തിനു തസ്തികകൾ വേണമെന്ന കേരള ഹൗസ് ജീവനക്കാരുടെ നിവേദനത്തിന്റെ മറപിടിച്ചാണു നീക്കം തുടങ്ങിയത്.

Read Also: 4987 പേരെ ചികിത്സിച്ചു, 30 വർഷത്തെ ആയുസ്സ്; 60 കോടിയുടെ ടാറ്റ കോവിഡ് ആശുപത്രി പൊളിക്കുന്നു...

ഫ്രന്റ് ഓഫിസ് മാനേജർ തസ്തികയിലുള്ളവരെ സ്ഥാനക്കയറ്റത്തിലൂടെ കൺട്രോളറായി നിയമിക്കാമെന്നു ഫെബ്രുവരി ഒന്നിനു സർക്കാർ ഉത്തരവിട്ടു. ഫ്രന്റ് ഓഫിസ് മാനേജരുടേത് സീനിയർ ഗ്രേഡ് അസിസ്റ്റന്റ് റാങ്കാണ്. അസി.സെക്‌ഷൻ ഓഫിസർ, സെക്‌ഷൻ ഓഫിസർ, അണ്ടർ സെക്രട്ടറി എന്നീ സ്ഥാനക്കയറ്റങ്ങൾക്കു ശേഷമേ സ്വാഭാവികമായി കൺട്രോളറായി നിയമിക്കേണ്ട ഡപ്യൂട്ടി സെക്രട്ടറി റാങ്കിലെത്തൂ എന്നിരിക്കെയാണു മാനദണ്ഡം മാറ്റിയത്. ധനവകുപ്പ് ഇക്കാര്യത്തിൽ എതിർപ്പറിയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. തുടർന്ന് ആദ്യം സ്ഥാനക്കയറ്റവും പിന്നാലെ കേരള ഹൗസിലെ കൺട്രോളർ തസ്തികയും നൽകുകയായിരുന്നു.

English Summary:

Left leader to the post of controller in Delhi Kerala House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com