ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ നിയമത്തിലെ വിവാദമായ വ്യവസ്ഥകൾക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത് കേരള നിയമസഭയാണ്. പിന്നീട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. കേരളത്തിനു പിന്നാലെ പഞ്ചാബ്, രാജസ്ഥാൻ, ബംഗാൾ, മധ്യപ്രദേശ്, തെലങ്കാന നിയമസഭകളും പ്രമേയം പാസാക്കിയിരുന്നു.

കേന്ദ്രം പാസാക്കുന്ന നിയമത്തിനെതിരെ നിയമസഭകൾ പ്രമേയം പാസാക്കുന്നതു ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ പിന്നീട് ഹർജി വന്നു. എന്നാൽ, അതിൽ തെറ്റില്ലെന്നാണ് സുപ്രീം കോടതി നിലപാടെടുത്തത്. കേരള നിയമസഭയുടെ പ്രമേയത്തിന് നിയമത്തിന്റെ സ്വഭാവമില്ലെന്നും അത് സഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം മാത്രമാണെന്നും കോടതി അന്നു വ്യക്തമാക്കി. നിയമം പാലിക്കരുതെന്നു പൗരരോട് ആവശ്യപ്പെടുകയല്ല, നിയമം പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് നിയമസഭ ചെയ്തതെന്നും അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

English Summary:

Resolution was first passed by the Kerala Legislative Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com