ADVERTISEMENT

കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണത്തിനു പ്രത്യേക  സംഘത്തെ നിയോഗിച്ചതായി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ. ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ മേൽനോട്ടത്തിലാണു സംഘം പ്രവർത്തിക്കുക. കൊലപാതകങ്ങൾ നടന്ന കക്കാട്ടുകടയിലെയും സാഗര ജംക്‌ഷനിലെയും വീടുകൾ സന്ദർശിച്ച ഡിഐജി മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷിനെയും കൊല്ലപ്പെട്ട നെല്ലാനിക്കൽ എൻ.ജി.വിജയന്റെ ഭാര്യ സുമയെയും ചോദ്യം ചെയ്തു.

വിജയന്റെ മകളിൽ നിതീഷിനു ജനിച്ച ആൺകുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താനുള്ള തിരച്ചിൽ തുടരുമെന്നു ഡിഐജി വ്യക്തമാക്കി. കുഞ്ഞിനെ 2016ൽ കൊലപ്പെടുത്തി സാഗര ജംക്‌ഷനിലെ വീടിനോടു ചേർന്നുള്ള തൊഴുത്തിൽ കുഴിച്ചിട്ടതായുള്ള നിതീഷിന്റെ മൊഴിയെ തുടർന്നു രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധന വിഫലമായിരുന്നു. മാർച്ച് 2നു പുലർച്ചെ കട്ടപ്പനയിലെ വർക്‌ഷോപ്പിലെ മോഷണശ്രമത്തിനിടെ വിജയന്റെ മകൻ വിഷ്ണുവും നിതീഷും പിടിയിലാകുകയും പിന്നീട് ഇരുവരെയും ചോദ്യം ചെയ്യുന്നതിനിടെ കൊലപാതകം സംബന്ധിച്ചു സൂചന ലഭിക്കുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കേസിലെ പ്രതി വിഷ്ണു (27) ആശുപത്രി വിട്ടു. മോഷണശ്രമത്തിനിടെ വീണാണു പരുക്കേറ്റത്. 

പോസ്റ്റ്മോർട്ടം തുടങ്ങി

ഏറ്റുമാനൂർ ∙ കട്ടപ്പനയിലെ ഇരട്ടക്കൊലപാതകക്കേസിൽ പൊലീസ് കണ്ടെടുത്ത ഒരു മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അഴുകിയ നിലയിലുള്ള മൃതദേഹം പുറത്തെടുത്തു ക്ലീനിങ് ഉൾപ്പെടെയുള്ള ആദ്യഘട്ട നടപടികളാണ് ഇന്നലെ നടത്തിയത്. ഇടുക്കിയിൽ നിന്നു പോസ്റ്റ്മോർട്ടത്തിനായി 2 പെട്ടികളാണ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇതിൽ ഒന്നിൽ കൊല്ലപ്പെട്ട നെല്ലാനിക്കൽ എൻ.ജി.വിജയന്റേതെന്നു കരുതുന്ന മൃതദേഹവും രണ്ടാമത്തെ പെട്ടിയിൽ മൃതദേഹം കണ്ടെടുത്ത സ്ഥലത്തു നിന്നുള്ള മണ്ണും അനുബന്ധ സാംപിളുകളുമാണുള്ളത്. 

English Summary:

Special team to investigate Kattappana twin murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com