ADVERTISEMENT

തിരുവനന്തപുരം ∙ ജനുവരി 31 വരെ സമർപ്പിച്ച ബില്ലുകളെല്ലാം പാസാക്കി പണം നൽകാൻ‌ ധനവകുപ്പ് ട്രഷറിക്ക് അനുമതി നൽകി. നവംബർ വരെയുള്ളവ കൊടുത്തു തീർത്തിരുന്നു. പുതിയ തീരുമാനത്തോടെ ഡിസംബർ, ജനുവരി മാസങ്ങളിലെ ബില്ലുകളുടെ പണം കരാറുകാർ‌ക്കും വകുപ്പുകൾ‌ക്കും ലഭിക്കും. 1,303 കോടി രൂപ നൽകേണ്ടി വരുമെന്നാണു സർക്കാർ കണക്ക്.

കരാറുകാർക്ക് ആയിരക്കണക്കിനു കോടി രൂപ കുടിശിക നൽകാനുണ്ടായിരുന്നെങ്കിലും ഇവർക്കായി ബിൽ ഡിസ്കൗണ്ടിങ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുൻഗണനാ ക്രമത്തിൽ മാറിനൽകും. നിലവിൽ ഇൗ ബില്ലുകൾ ട്രഷറി ക്യൂവിലാണ്. 5 ലക്ഷം രൂപയ്ക്കു മേലുള്ള മറ്റു ബില്ലുകൾക്ക് നിലവിലെ ട്രഷറി നിയന്ത്രണം ബാധകമാണ്. റിസർവ് ബാങ്ക് വഴി കടമെടുത്ത 5,000 കോടി രൂപയിൽ നിന്നാണ് ബില്ലുകൾ പാസാക്കാൻ പണമെടുക്കുന്നത്.

English Summary:

Crores to the treasury to settle December and January bills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com