ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തെ കാത്തിരിക്കുന്നതു കൊടുംചൂടിന്റെ ദിനങ്ങളെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അന്തരീക്ഷത്തിൽ ഈർപ്പം നിറഞ്ഞ വായുവിന്റെ സാന്നിധ്യമുള്ളതിനാൽ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത കൂടും. 19 വരെയുള്ള ദിവസങ്ങളിൽ ഉയർന്ന താപനിലയുടെ ജാഗ്രതാ നിർദേശമായ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലെ ശരാശരി താപനിലയെക്കാൾ 2–4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടാണ് അനുഭവപ്പെടുക.

പാലക്കാട്, കൊല്ലം ജില്ലകളിൽ ചൂട് 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരും. നേരിയ ചാറ്റൽമഴ ചില പ്രദേശങ്ങളിൽ പെയ്യുന്നുണ്ടെങ്കിലും ഫലത്തിൽ ഇത് ചൂടിന്റെ തീവ്രത വർധിപ്പിക്കും. അടുത്ത ഒരാഴ്ചയ്ക്കിടയിൽ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

English Summary:

Heat increases in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com