ADVERTISEMENT

തിരുവനന്തപുരം∙ മുംബൈ സന്ദർശനത്തിനുശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ രാത്രി തലസ്ഥാനത്ത് മടങ്ങിയെത്തും. കേരള സർവകലാശാലാ സെനറ്റിലേക്കുള്ള ചാൻസലറുടെ നാമനിർദേശത്തിനെതിരെ 4 വിദ്യാർഥികൾ നൽകിയ ഹർജിയിൽ, രേഖകൾ ഹാജരാക്കുന്നതിന് ഹൈക്കോടതിയിൽ 5 ആഴ്ചത്തെ സാവകാശം തേടാൻ ഗവർണർ നിർദേശിച്ചിട്ടുണ്ട്.

രേഖകൾ ഹൈക്കോടതി തേടുന്നത് അപൂർവ നടപടിയാണെന്നും വിശദമായ പരിശോധനയ്ക്കു ശേഷം മറുപടി നൽകാമെന്നും ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിക്കും. കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാരെ പുറത്താക്കിയ സംഭവത്തിൽ 18 വരെ തുടർ നടപടികൾ പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വിസിമാർ നൽകിയ ഹർജികളിലെ വാദം ഇന്നു നടക്കും. 

English Summary:

Governor Arif Mohammad Khan will return tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com