ADVERTISEMENT

തിരുവനന്തപുരം∙ പ്രിയപ്പെട്ടവരുടെ സ്നേഹാദരങ്ങൾക്കു നടുവിൽ, ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ശതാഭിഷേകം. ആയിരക്കണക്കിന് മധുര ഗീതങ്ങൾ മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരന്റെ ജീവിതം ആയിരം പൗർണമികളുടെ ശോഭയിലെത്തിയ 84–ാം ജന്മദിനം അദ്ദേഹം ആഘോഷിച്ചത് നഗര മധ്യത്തിലെ ശ്രീചിത്ര പുവർ ഹോമിലായിരുന്നു.

ചലച്ചിത്ര അക്കാദമിയും ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനും ചേർന്നാണ് ആഘോഷം സംഘടിപ്പിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തിനിടെ 3 മുന്നണി സ്ഥാനാർഥികളും അദ്ദേഹത്തെ ആദരിക്കാൻ ഇവിടെ എത്തിയതോടെ സ്ഥാനാർഥികളുടെ സംഗമവേദി കൂടിയായി അത്. ആദര സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അടക്കമുള്ളവരും അതിഥികളായെത്തി. 

ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനാർച്ചനയുമുണ്ടായിരുന്നു. പുവർ ഹോമിലെ അന്തേവാസികൾക്കൊപ്പം പിറന്നാൾ സദ്യയുമുണ്ടാണ് അദ്ദേഹം മടങ്ങിയത്. വീട്ടിൽ പ്രത്യേക പിറന്നാൾ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ഫോണിലും നേരിട്ടും ആശംസാപ്രവാഹമായിരുന്നു. ഗാനഗന്ധർവൻ യേശുദാസ് അടക്കമുള്ളവർ ആശംസ അറിയിച്ചു. രാവിലെ അദ്ദേഹം ക്ഷേത്രദർശനവും നടത്തി.

English Summary:

Sreekumaran thampi's birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com