ADVERTISEMENT

തിരുവനന്തപുരം∙ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു രാത്രി തിരികെ എത്തുന്നതോടെ വിവിധ സർവകലാശാലകളിലെ പ്രശ്നങ്ങളിൽ തീരുമാനം ഉണ്ടാകും. കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ഹിയറിങ് നാളെ 11മണിക്ക് ഗവർണർ നടത്തും. കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കിയ ഗവർണറുടെ നടപടി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വ്യാഴാഴ്ച ഉണ്ടാകും.

രണ്ടു സർവകലാശാലകളിലെയും കാര്യം വ്യാഴാഴ്ചയ്ക്കു ശേഷമേ ഗവർണർ തീരുമാനിക്കൂ. യുജിസിയുടെ അഭിപ്രായം പരിശോധിച്ച ശേഷമേ ഡിജിറ്റൽ,ഓപ്പൺ സർവകലാശാലാ വിസിമാരെ പുറത്താക്കണമോ എന്നതിൽ തീരുമാനമെടുക്കൂ. കേരള സർവകലാശാലയിൽ മന്ത്രി ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ കൂടിയ വിവാദ സെനറ്റ് യോഗം സംബന്ധിച്ച നിയമോപദേശം 2 ദിവസത്തിനുള്ളിൽ ഗവർണർക്കു ലഭിച്ചേക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും ഇക്കാര്യത്തിലും അന്തിമ തീരുമാനം. 

English Summary:

Governor arrive today: Decision on varsity issues soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com