ADVERTISEMENT

തിരുവനന്തപുരം ∙ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന നടി അരുന്ധതി നായരുടെ നില മാറ്റമില്ലാതെ തുടരുന്നു. യുട്യൂബ് ചാനലിനു വേണ്ടിയുള്ള ഷൂട്ടിങ്ങിന് ശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങവേ  വ്യാഴാഴ്ച അർധരാത്രി കോവളം ബൈപാസിൽ മറ്റൊരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഇരുവരും ഒരു മണിക്കൂറോളം േറാഡിൽ കിടന്ന ശേഷമാണ്  അതുവഴി എത്തിയവരുടെ ശ്രദ്ധയിൽപ്പെട്ട് ആശുപത്രിയിൽ എത്തിക്കുന്നത്. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.  ഹിറ്റ് തമിഴ് ചിത്രം ‘സൈത്താനി’ലെ നായികയായിരുന്നു അരുന്ധതി. 2018-ൽ പുറത്തിറങ്ങിയ ‘ ഒറ്റയ്ക്കൊരു കാമുകൻ’ ആണ് മലയാളത്തിലെ ആദ്യ സിനിമ.

English Summary:

Bike accident: Actress Arundhati's status has not changed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com