ADVERTISEMENT

ചെറുതോണി ∙ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത്, ഇടുക്കി സ്വദേശിനിയായ യുവതിയിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 3 പേരെക്കൂടി ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നെടുംപറമ്പ് വലിയപറമ്പിൽ ഖൈറുന്നിസ (45), കീഴ്മുറി എടക്കണ്ടൻ മുഹമ്മദ് അജ്മൽ (19), വലിയോറ കാവുങ്കൽ ഉബൈദ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ചെറുവട്ടൂർ പുളിക്കുഴിയിൽ റഫീക്ക് (36), മോങ്ങം കറുത്തേടത്ത് ഇർഷാദ് (29) എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എസ്ഐ എം.എ.സിബിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

English Summary:

Fraud by offering online jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com