ADVERTISEMENT

കോഴിക്കോട്∙ എസ്എൻഡിപി യോഗം മൈക്രോഫിനാൻസ് നടത്തിപ്പുമായി ബന്ധപ്പെട്ട കേസ് വിജിലൻസ് കോടതി ഏപ്രിൽ 29ലേക്കു മാറ്റി. മൊത്തം 124 കേസുകളിൽ കോഴിക്കോട്ടെ 5 എണ്ണത്തിലാണ് കോഴിക്കോട് കോടതിയിൽ വിജിലൻസ് റഫർ റിപ്പോർട്ട് നൽകിയത്. പരാതി നിലനിൽക്കുന്നതല്ലെന്നു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റഫർ റിപ്പോർട്ട്. 

പരാതിക്കാരനായ മുൻ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനു വേണ്ടി മകൻ വി.എസ്.അരുൺകുമാർ കോടതിയിൽ ഹാജരായി പ്രത്യേക ജഡ്ജി വി.മധുസൂദനൻ മുൻപാകെ ഹർജി നൽകി. കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി തിരുവനന്തപുരത്തെ പ്രത്യേക അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ റഫർ റിപ്പോർട്ട് നൽകിയതിൽ പരാതിക്കാരനായ വിഎസിന്റെ അഭിപ്രായമാരാഞ്ഞ് കോടതി അദ്ദേഹത്തിനു നോട്ടിസ് അയയ്ക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശനാണു കേസിൽ മുഖ്യ എതിർ കക്ഷി. മൈക്രോഫിനാൻസ് നടത്തിപ്പിൽ വ്യാജ രേഖകളും മറ്റും ഉപയോഗിച്ചു ലക്ഷങ്ങളുടെ ക്രമക്കേടു നടന്നെന്നാണു പരാതി.

English Summary:

Microfinance case was adjourned to April 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com