ADVERTISEMENT

ന്യൂഡൽഹി ∙ ഡ്രജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലൻസ് അന്വേഷണം നീണ്ടുപോകുന്നതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ജഡ്ജിമാരായ അഭയ് എസ്.ഓക്ക, ഉജ്ജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് മെല്ലെപ്പോക്കിൽ അതൃപ്തി പ്രകടിപ്പിച്ചത്. 

കേസുമായി ബന്ധപ്പെട്ട നിർണായക രേഖ ഇനിയും കണ്ടെത്തെന്നായില്ലെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകിയത് കോടതി പരിശോധിച്ചശേഷമാണു കോടതി വിമർശിച്ചത്. രേഖ കണ്ടെത്താൻ കൂടുതൽ സമയം വേണമെന്ന ആവശ്യം അംഗീകരിച്ചു. അന്വേഷണം പൂർത്തിയാക്കി ഏപ്രിൽ 18നു റിപ്പോർട്ട് നൽകാനും നിർദേശിച്ചു. കേസ് 19നു പരിഗണിക്കും. 

കേസിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് ഡയറക്ടർ സ്ഥാനത്തിരിക്കുമ്പോൾ ഉന്നതരായ വ്യക്തികൾക്കെതിരെ കേസെടുത്തതിന്റെ പേരിലുള്ള പകപോക്കലാണ് ആരോപണങ്ങളെന്നുമാണ് ജേക്കബ് തോമസ് മുൻപ് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചത്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജർ ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ 2019 ലാണു ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസെടുത്തത്.

English Summary:

Supreme Court expressed displeasure over vigilance investigation continues against DGP Jacob Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com