ADVERTISEMENT

കൊച്ചി ∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസിനു പിന്നിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി പരാതിക്കാരായ യാക്കൂബിനും എം.ടി.ഷമീറിനും ക്രൈംബ്രാഞ്ച് വീണ്ടും നോട്ടിസ് നൽകും. മോൻസനു നൽകിയതായി പറയുന്ന 10 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്താനാണു നോട്ടിസ്. യാക്കൂബ് 6.50 കോടി രൂപയും എം.ടി.ഷമീർ 56 ലക്ഷം രൂപയുമാണു മോൻസനു നൽകിയത്.

ഇതിൽ ഷമീർ ഗൂഗിൾപേ വഴി 45,000 രൂപയും 5,000 രൂപ നേരിട്ടും നൽകിയതിന്റെ രേഖകൾ മാത്രമാണു ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാൽ ക്രൈംബ്രാഞ്ചിന് എതിരെ ആരോപണം ആവർത്തിച്ചു പരാതിക്കാർ പത്രസമ്മേളനം നടത്തി. ക്രൈംബ്രാഞ്ചിന്റെ വിശദമായ അന്വേഷണ റിപ്പോർട്ട് ഇ.ഡിക്കു കൈമാറും മുൻപുതന്നെ ഇ.ഡിയെ സമീപിച്ചു സാമ്പത്തിക ഉറവിടം വെളിപ്പെടുത്താനാണു പരാതിക്കാരുടെ നീക്കം. 

English Summary:

Monson Mavunkal Antiquities Fraud Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com