ADVERTISEMENT

തിരുവനന്തപുരം∙ ജല വിതരണം ഉൾപ്പെടെ പൂർത്തിയാക്കിയ ഏതാനും പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കുന്നതിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വോട്ടർമാർക്ക് ആനുകൂല്യം നൽകുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിനു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ വിലക്കുണ്ട്. മന്ത്രിസഭയുടെ തീരുമാനങ്ങൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വിലയിരുത്തി കമ്മിഷന്റെ പരിഗണനയ്ക്കു വിടും.

ചീഫ് ഇലക്ടറൽ ഓഫിസർ തീരുമാനമെടുക്കാത്തവ കേന്ദ്ര കമ്മിഷന്റെ അനുമതിക്കു വിടും. കമ്മിഷൻ അനുവദിച്ചാലേ സർക്കാർ തീരുമാനമുണ്ടാവൂ. ഇന്നലത്തെ മന്ത്രിസഭാ യോഗം അജൻഡയിലെ ഭൂരിപക്ഷം വിഷയങ്ങളും മാറ്റിവച്ചു. മന്ത്രിമാരെല്ലാം തിരഞ്ഞെടുപ്പു രംഗത്തായതിനാൽ ഓൺലൈനായിട്ടായിരുന്നു യോഗം. അടുത്ത മന്ത്രിസഭ 27നു ചേരും. 

English Summary:

Seeking Election Commission's permission to announce projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com