ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ മഴക്കാലത്തെ കേരളത്തിൽ ദുർബലമാക്കിയ എൽ നിനോ പ്രതിഭാസം അടുത്തമാസം മുതൽ മാറാൻ തുടങ്ങുമെന്നും തുടർന്ന് ലാ നിന ഘട്ടം എത്തുമെന്നും 2 ആഗോള കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ലാ നിന എത്തിയാൽ ജൂൺ–ഓഗസ്റ്റ് മാസങ്ങളിൽ നല്ല മൺസൂൺ മഴ ലഭിക്കും. ഓസ്ട്രേലിയയിലെ ബ്യൂറോ ഓഫ് മീറ്റിരിയോളജി, യുഎസിലെ ക്ലൈമറ്റ് പ്രെഡിക്‌ഷൻ സെന്റർ എന്നീ സ്ഥാപനങ്ങളാണു പ്രവചനം നടത്തിയത്.

ലാ നിന വരുന്നതിന് 62% സാധ്യതയാണ് അവർ പ്രവചിക്കുന്നത്. ഡിസംബർ വരെ ഈ പ്രതിഭാസത്തിന്റെ സ്വാധീനം തുടർന്നേക്കും. പസിഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ഉപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ, ലാ നിന ഇതിനു വിപരീതവും. ലോകമെമ്പാടും വ്യത്യസ്ത സ്വാധീനമാണ് ഇവ പുലർത്തുന്നത്. സാധാരണഗതിയിൽ എൽ നിനോ ഇന്ത്യയിൽ മഴ കുറയ്ക്കുകയും ലാ നിന കൂട്ടുകയും ചെയ്യും. 

English Summary:

La Nina Chances Increase After June: Global Weather Agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com