ADVERTISEMENT

ന്യൂഡൽഹി ∙ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) ചെയർപഴ്സനായി മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യുവിനെ തിരഞ്ഞെടുത്തു. നിലവിൽ വൈസ് ചെയർ‌പഴ്സനായ മറിയം മാമ്മൻ മാത്യു അമർ ഉജാല പബ്ലിക്കേഷൻസ് എം‍ഡി തന്മയ് മഹേശ്വരിയുടെ പിൻഗാമിയായാണ് ചെയർപഴ്സനാകുന്നത്. 

ടൈംസ് ഇന്റർനെറ്റ് സിഒഒ പുനീത് ഗുപ്ത് പുതിയ വൈസ് ചെയർ‌പഴ്സനാകും. ഹിന്ദുസ്ഥാൻ ടൈംസിന്റെ ഡിജിറ്റൽ എച്ച്ടി മീഡിയ സിഇഒ പുനീത് ജയിൻ ട്രഷറർ ആയി തുടരും. ഇന്ത്യയിലെ ഡിജിറ്റൽ മാധ്യമ രംഗത്തു വഴിത്തിരിവു സൃഷ്ടിച്ച 18 മാധ്യമ സ്ഥാപനങ്ങളാണ് ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷനിൽ അംഗങ്ങളായുള്ളത്.

English Summary:

DNPA: Mariam Mammen Mathew Chairperson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com