ADVERTISEMENT

രാജകുമാരി (ഇടുക്കി) ∙ മാത്യു കുഴൽനാടന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കപ്പിത്താൻ റിസോർട്ട് സ്ഥിതി ചെയ്യുന്ന ഭൂമി റവന്യു വകുപ്പ് ഹെഡ് സർവേയറുടെ നേതൃത്വത്തിൽ വീണ്ടും അളക്കും. താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ മുൻപ് ഇൗ ഭൂമി അളന്നപ്പോൾ 50 സെന്റ് സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തുകയും ഉടമകൾക്കു നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു. തങ്ങളുടെ സാന്നിധ്യത്തിൽ വീണ്ടും അളക്കണമെന്ന ഉടമകളുടെ അപേക്ഷ പരിഗണിച്ചാണ് റവന്യു വകുപ്പിന്റെ തീരുമാനം.

സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചതിന് കഴിഞ്ഞ ജനുവരി 27 നാണ് റവന്യു വകുപ്പ് മാത്യു കുഴൽനാടനും സുഹൃത്തുക്കൾക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്തത്. സർവേയർമാരുടെ സ്ഥലംമാറ്റ നടപടികൾ പൂർത്തിയായതിനാൽ ഉടൻ തന്നെ ഭൂമി അളന്നു തിട്ടപ്പെടുത്തുമെന്ന് ഉടുമ്പൻചോല എൽആർ തഹസിൽദാർ എ.വി.ജോസ് പറഞ്ഞു. അധിക ഭൂമിയുണ്ടെങ്കിൽ അത് അടിയന്തരമായി പിടിച്ചെടുക്കാനാണു റവന്യു വകുപ്പിന്റെ നീക്കം.

English Summary:

Land of Mathew Kuzhalnadan to be remeasured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com