ADVERTISEMENT

വിഴിഞ്ഞം ∙ ടിപ്പർ ലോറിയിൽ നിന്നു തെറിച്ച കരിങ്കല്ലു പതിച്ചു മരിച്ച ബിഡിഎസ് വിദ്യാർഥി അനന്തു അജികുമാറിന്റെ കുടുംബത്തിന് അദാനി തുറമുഖ കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. കമ്പനി പ്രതിനിധികൾ അനന്തുവിന്റെ വീട്ടിലെത്തി ഇക്കാര്യമറിയിച്ചെന്ന് എം.വിൻസന്റ് എംഎൽഎ പറഞ്ഞു. അമ്മ ബിന്ദുവിന് തുറമുഖത്തു ജോലി നൽകുമെന്ന് അറിയിച്ചതായും അനന്തുവിന്റെ അച്ഛൻ അജികുമാർ പറഞ്ഞു. 

കമ്പനി നഷ്ടപരിഹാരം നൽകണമെന്നു സർവകക്ഷി യോഗത്തിൽ വച്ച് മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചിരുന്നു. സംസ്ഥാന സർക്കാർ നൽകുമെന്നു പ്രഖ്യാപിച്ച നഷ്ടപരിഹാരം തീരുമാനമായിട്ടില്ല. തുറമുഖത്തേക്കുള്ള പാറക്കല്ലുകൾ കയറ്റിയ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ കാലിനു ഗുരുതര പരുക്കേറ്റ അധ്യാപികയ്ക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ തീരുമാനം 2 ദിവസത്തിനകം അറിയിക്കാമെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു. 

English Summary:

One crore compensation for accident victim Ananthu's family; job for mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com