ADVERTISEMENT

തിരുവനന്തപുരം ∙ നാസയുടെ സ്പേസ് ഷട്ടിലിന്റെ ഗണത്തിലുള്ളതാണ് പുഷ്പക് ആർഎൽവി. ഇടയ്ക്കിടെ ബഹിരാകാശ നിലയത്തിൽ പോയി തിരിച്ചെത്താൻ ഭാവിയിൽ ഉപകരിക്കുന്ന പേടകം. ഇതിനെ വേഗം കുറച്ച് റൺവേയിൽ ഇറക്കുന്ന രണ്ടാം പരീക്ഷണമാണ് ഇന്നലെ നടന്നത്.

ഹെലികോപ്റ്ററിൽ നിന്നു റൺവേയിലേക്ക് വന്നിറങ്ങുന്ന മട്ടിൽ നേർരേഖയിലുള്ള ലാൻഡിങ്ങാണ് കഴിഞ്ഞ ഏപ്രിലിൽ  ആദ്യ പരീക്ഷണത്തിൽ നടപ്പാക്കിയത്. എന്നാൽ, നേർരേഖയിൽ നിന്ന് ഒരു വശത്തേക്ക് 150 മീറ്റർ മാറ്റിയാണ് ആർഎൽവിയെ ഇന്നലെ ചിനൂക് ഹെലികോപ്റ്ററിൽ നിന്ന് വേർപെടുത്തിയത്. സ്വയംനിയന്ത്രിച്ചായിരുന്നു ഇറക്കം, വളരെ കൃത്യമായി. ബ്രേക് പാരഷൂട്ട്, ലാൻഡിങ് ഗിയർ ബ്രേക്ക് എന്നിവ ഉപയോഗിച്ച് വേഗം കുറച്ചു നിർത്തി. മുൻഭാഗത്തെ ലാൻഡിങ് ഗീയർ കൂടുതൽ ദൃഢമാക്കി മറ്റു പരിഷ്കാരങ്ങളും വരുത്തിയാണ് ഇത്തവണ പരീക്ഷണം നടത്തിയതെന്നു വിഎസ്എസ്‌സി ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു.വിഎസ്എസ്‌സി അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സിസ്റ്റംസ് പ്രോഗ്രാം  ഡയറക്ടർ പി.സുനിൽ, മിഷൻ ഡയറക്ടർ  ജെ.മുത്തുപാണ്ഡ്യൻ, ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ബി.കാർത്തിക് തുടങ്ങിയവർ നേതൃത്വം വഹിച്ചു.

English Summary:

Successfully conduct Pushpak Reusable Landing Vehicle landing experiment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com