ADVERTISEMENT

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി 1851 കോടി രൂപ അനുവദിച്ചെങ്കിലും ഇതു ചെലവഴിക്കാൻ സാധിക്കില്ല. ഡിസംബറിൽ കൈമാറേണ്ടിയിരുന്ന ഫണ്ടാണ് സാമ്പത്തിക വർഷത്തിന്റെ അവസാന ആഴ്ചയ്ക്കു തൊട്ടുമുൻപ് അനുവദിച്ചത്.

വെള്ളിയാഴ്ച മുതലുള്ള ബില്ലുകൾ പോലും ട്രഷറിയിൽ നിന്നു പാസാക്കി പണം അനുവദിക്കാത്ത തരത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുകയാണെന്ന് തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ കുറ്റപ്പെടുത്തുന്നു. അവസാന ഗഡു അവസാന നിമിഷം അനുവദിച്ച നടപടി പ്രഹസനമാണെന്നും തദ്ദേശ സ്ഥാപനങ്ങളെ കബളിപ്പിക്കുകയാണു സർക്കാർ ചെയ്തതെന്നും കോൺഗ്രസിന്റെ രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടന സംസ്ഥാന ചെയർമാൻ എം.മുരളി കുറ്റപ്പെടുത്തി. സർക്കാർ വഞ്ചനയിൽ പ്രതിഷേധിച്ച് കലക്ടറേറ്റുകളിലേക്കും ട്രഷറികളിലേക്കും കോൺഗ്രസ് വരും ദിവസങ്ങളിൽ മാർച്ച് നടത്തുമെന്നും മുരളി അറിയിച്ചു.

English Summary:

Third allotment of project allocation delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com