ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാത്തതു ചോദ്യം ചെയ്ത് രാഷ്ട്രപതിക്കും ഗവർണർക്കുമെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഗവർണർ 7 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതും 4 ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകാതിരുന്നതും ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നാണു റിട്ട് ഹർജിയിലെ ആവശ്യം. 

5 സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ, കേരള സഹകരണ സൊസൈറ്റി ഭേദഗതി ബിൽ, കേരള ലോകായുക്ത ഭേദഗതി ബിൽ എന്നിവയാണ് ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിനു വിട്ടത്. ഇതിൽ 5 ബില്ലുകൾ‍ക്ക് രാഷ്ട്രപതി അംഗീകാരം തടഞ്ഞു; സർവകലാശാലാ നിയമഭേദഗതിക്കായുള്ള 2 ബില്ലുകളിൽ തീരുമാനമില്ല.

നേരത്തേ പുറപ്പെടുവിച്ച ഓർഡിനൻസുകളിലെ അതേ വ്യവസ്ഥകളുള്ള ബില്ലുകൾക്കുൾപ്പെടെ ഗവർണർ അംഗീകാരം നൽകാത്തതുതന്നെ ഭരണഘടനാവിരുദ്ധമാണ്. 7 ബില്ലുകളും ഭരണഘടനാപരമായി തുടർനടപടിയെടുക്കാനെന്നോണം ഗവർണർക്ക് തിരികെ നൽകുന്നതായി പ്രഖ്യാപിക്കണം. ഏറെ വൈകി മാത്രം ബില്ലുകൾ‍ രാഷ്ട്രപതിക്കു നൽകിയ നടപടി ഭരണഘടനാ ധാർമികതയ്ക്കു വിരുദ്ധമായതിനാൽ റദ്ദാക്കണം.

English Summary:

'Not approving bills is unconstitutional': Kerala approaches Suprme Court against President of India Draupadi Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com