ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു നാലു വർഷത്തിനിടെ റജിസ്റ്റർ ചെയ്ത മുഴുവൻ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുകളും ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറി. 7 പൊലീസ് ജില്ലകളിലെ 14 സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 20 കേസുകൾ എൻഐഎയെ ഏൽപിച്ചു സർക്കാർ വിജ്ഞാപനമിറക്കി.

നിയമപരമായ ഏജൻസികളുടെ കണ്ണുവെട്ടിച്ച് വിദേശരാജ്യങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്താനാണു സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ വരെ നടന്നേക്കാവുന്ന ഈ സംഭവങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി നേരത്തെതന്നെ അന്വേഷണം തുടങ്ങിയിരുന്നു.

ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരമാണ് എൻഐഎ കേസ് അന്വേഷിക്കുന്നത്. സംസ്ഥാന പൊലീസ് റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഈ നിയമം അനുസരിച്ച് സംസ്ഥാന സർക്കാരിന്റെ സമ്മതം ആവശ്യമാണ്. ഇതിനു വേണ്ടിയാണു സർക്കാർ വിജ്ഞാപനമിറക്കിയത്.

കേസുകൾ ഈ സ്റ്റേഷനുകളിൽ

കോഴിക്കോട് കസബ (5), മലപ്പുറം സൈബർ ക്രൈം, പെരിന്തൽമണ്ണ (2 വീതം), എറണാകുളം സെൻട്രൽ, തൃക്കാക്കര, കൊരട്ടി, പാലക്കാട് നോർത്ത്, കൊപ്പം, മഞ്ചേരി, തിരൂരങ്ങാടി, കൊളത്തൂർ, കണ്ണൂർ മുഴക്കുന്ന്, കാസർകോട് അമ്പലത്തറ (1 വീതം).

English Summary:

Parallel exchange cases to NIA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com