ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 5 മാസം കൊണ്ടു ചേർന്നത് 3.11 ലക്ഷത്തിൽപരം യുവ വോട്ടർമാർ. 18–19 പ്രായക്കാരായ ഇവർ കന്നിവോട്ടർമാർ കൂടിയാണ്. കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27നു ശേഷം 3,11,805 യുവവോട്ടർമാരാണു ചേർന്നത്. കരടു പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്.

ഹ്രസ്വകാലയളവിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തു തന്നെ ഒന്നാമതാണ്. ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരടുപട്ടികയിൽ 268 ആയിരുന്നത് 338 ആയി. പൊതുഇടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമങ്ങൾ വഴിയും നടത്തിയ വ്യാപക പ്രചാരണമാണ് യുവാക്കളുടെ എണ്ണത്തിൽ വർധന ഉണ്ടാക്കിയതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു.

English Summary:

Three lakh above youth voters joined in voter list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com