ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാല യുവജനോത്സവത്തിലെ വിവാദമായ മാർഗംകളി മത്സരത്തിൽ അർഹിച്ചവർക്കു തന്നെയാണ് ഒന്നാം സ്ഥാനം നൽകിയതെന്ന്  വിധികർത്താക്കളുടെ മൊഴി പൊലീസിന്. ഒന്നാം സ്ഥാനം ലഭിച്ച മാർ ഇവാനിയോസ് കോളജിന് 3 വിധികർത്താക്കളും നൽകിയത് ഏറെക്കുറെ ഒരേ മാർക്ക് തന്നെയാണെന്നും സൂചന ലഭിച്ചു.

മാർഗംകളിയിൽ ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലായതിനു പിന്നാലെ വിധികർത്താക്കളിൽ ഒരാളായ പി.എൻ.ഷാജി ആത്മഹത്യ ചെയ്തിരുന്നു.  മറ്റു രണ്ടു വിധികർത്താക്കളാണ് വിധിയിൽ അട്ടിമറി നടന്നിട്ടില്ലെന്ന് കന്റോൺമെന്റ് പൊലീസിനെ അറിയിച്ചത്.

ഷാജി ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ മത്സരത്തിനു ശേഷം അദ്ദേഹത്തെ മർദിച്ചിരുന്നു. ഇതിനായി പരിശീലകരിൽ നിന്ന് ഷാജി പണം കൈപ്പറ്റിയെന്നും അവർ ആരോപിച്ചിരുന്നു.

English Summary:

Kerala University Youth Festival Margamkali competition allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com