ADVERTISEMENT

തിരുവനന്തപുരം∙ ആർസിയും ലൈസൻസും തപാൽമാർഗം തന്നെ എത്തിക്കുന്നതിന് നടപടി തുടങ്ങി. മുടങ്ങിക്കിടന്ന പ്രിന്റിങ് ആരംഭിച്ചു. ഉടമകൾക്ക് എസ്എംഎസ് വഴി വിവരം ലഭിക്കും. പ്രിന്റിങ് കമ്പനിക്ക് നൽകാനുള്ളതിൽ 8.68 കോടി രൂപ കൈമാറുമെന്ന് മോട്ടർ വാഹനവകുപ്പ് അറിയിച്ചു. 10 ലക്ഷത്തോളം ആർസിയും ലൈസൻസുമാണ് അപേക്ഷകർക്കു ലഭിക്കാനുള്ളത്. ഇതെല്ലാം ഓഫിസ് വഴി വിതരണം ചെയ്യുമെന്ന് മന്ത്രി ഗണേഷ്കുമാർ പറഞ്ഞിരുന്നു. എന്നാൽ, അപേക്ഷകരിൽ നിന്നെല്ലാം 45 രൂപ തപാൽ ഫീസും കൂടി മോട്ടർ വാഹനവകുപ്പ് മുൻകൂർ വാങ്ങിയതിനാൽ ഈ നിർദേശത്തോട് എതിർപ്പുണ്ടായി. 

English Summary:

Registration certificate and Driving license by post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com