ADVERTISEMENT

തിരുവനന്തപുരം ∙ വിവാഹാലോചനാ വേളയിൽ ഡോ.ഇ.എ.റുവൈസ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയാത്തതും, റുവൈസിന്റെ സഹായം ലഭിക്കാത്തതിലും വാട്സാപ്പിൽ റുവൈസ് ബ്ലോക് ചെയ്തതിലുള്ള മനോവിഷമവുമാണ് വെഞ്ഞാറമൂട് സ്വദേശിനി ഡോ.എ.െജ. ഷെഹ്നയുടെ ആത്മഹത്യയ്ക്കു കാരണമെന്ന് ന്യൂനപക്ഷ കമ്മിഷൻ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. 

അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എസ്എച്ച്ഒ സാബുജി കമ്മിഷൻ ചെയർമാൻ എ.എ.റഷീദിന് റിപ്പോർട്ട് സമർപ്പിച്ചു. കേസ് നിലവിൽ അന്വേഷണത്തിലാണെന്നും ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നു ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ റിപ്പോർട്ടും കമ്മിഷൻ ചെയർമാനു കൈമാറി.

English Summary:

Report submitted to Minorities Commission on Shahna's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com