ADVERTISEMENT

കൊച്ചി∙ സസ്പെൻഷൻ ചോദ്യം ചെയ്ത് വെറ്ററിനറി സർവകലാശാല വൈസ്‌ ചാൻസലർ ഡോ. എം. ആർ. ശശീന്ദ്രനാഥ് നൽകിയ ഹർജിയിൽ സത്യവാങ്മൂലം നൽകാൻ ചാൻസലർ കൂടിയായ ഗവർണർ സമയം തേടി. ഏപ്രിൽ ഒന്നിനു മുൻപ് സത്യവാങ്മൂലം നൽകണമെന്നു കോടതി നിർദേശിച്ചു. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹർജി 3 നു വീണ്ടും പരിഗണിക്കും. 

ചാൻസലർ നിയമിച്ച പുതിയ വി.സിയും കഴിഞ്ഞ ദിവസം രാജിവച്ചതായി സർക്കാരും ഹർജിക്കാരനും കോടതിയെ അറിയിച്ചു. വി.സി സ്ഥാനത്ത് ആളില്ലെങ്കിൽ പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെ എങ്ങനെ നടക്കുമെന്നു കോടതി ആരാഞ്ഞു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും നിർദേശിച്ചു. ഈ സാഹചര്യത്തിൽ കേസ് അധികം നീട്ടാനാവില്ലെന്നു കോടതി വ്യക്തമാക്കി. ഏപ്രിൽ ഒന്നിനകം സത്യവാങ്മൂലം നൽകാമെന്നു ചാൻസലറുടെ അഭിഭാഷകൻ അറിയിച്ചു. 

പൂക്കോട്‌ വെറ്ററിനറി കോളജിലെ വിദ്യാർഥിയായ ജെ. എസ്‌. സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തി എന്നാരോപിച്ചാണു ഡോ. ശശീന്ദ്രനാഥിനെ ചാൻസലർ സസ്പെൻഡ് ചെയ്‌തത്‌. എന്നാൽ സസ്പെൻഡ് ചെയ്യാൻ ചാൻസലർക്ക്‌ അധികാരമില്ലെന്നും നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി. 

English Summary:

Veterinary Vice chancellor in High Court against suspension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com