ADVERTISEMENT

കോഴിക്കോട് ∙ നഗരവാസികളെ മുൾമുനയിൽ നിർത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടാപ്പകലും കാട്ടുപന്നി പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ബിലാത്തിക്കുളത്തും മലാപ്പറമ്പിലുമാണു കാട്ടുപന്നിയെ കണ്ടത്. മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിന്റെ വിശാലമായ വളപ്പി‍ൽ ഇന്നലെ പകൽ മുഴുവൻ കാട്ടുപന്നിയുടെ സ്വൈരവിഹാരമായിരുന്നു. മൂന്നിടത്തും കണ്ട പന്നി ഒന്നു തന്നെയാണോയെന്നു വ്യക്തമല്ല. 

വനംവകുപ്പിന്റെ ദ്രുതകർമ സേനാംഗങ്ങൾ തോക്കുമായി 3 മണിക്കൂറോളം ക്രൈസ്റ്റ് ഹാൾ വളപ്പിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ, ദ്രുതകർമ സേന വരുന്നതിനു മുൻപ് സ്ഥലത്തെത്തിയ മലയാള മനോരമ ഫൊട്ടോഗ്രഫർ, മുൻപിലൂടെ ഓടിമറഞ്ഞ കാട്ടുപന്നിയെ ക്യാമറയിൽ പകർത്തി.

English Summary:

Wild boar in Kozhikode city

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com