ADVERTISEMENT

വൈക്കം ∙ 1142–ാം നമ്പർ ഉല്ലല സർവീസ് സഹകരണബാങ്കിൽ 24.45 കോടിയുടെ ക്രമക്കേടെന്നു സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാറുടെ റിപ്പോർട്ട്. 2012 – 2017 കാലയളവിലാണു ക്രമക്കേട് നടന്നത്. വർഷങ്ങളായി സിപിഐ ഭരിക്കുന്ന ബാങ്കാണ്.

മതിയായ ഈടുവാങ്ങാതെ വായ്പ കൊടുത്തെന്നും മതിപ്പുവിലയും വിപണിമൂല്യവും കണക്കാക്കാതെ വസ്തു ഈടുവാങ്ങി വായ്പ കൊടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്. മുൻ സെക്രട്ടറി, ഇപ്പോഴത്തെ സെക്രട്ടറി, ഭരണസമിതിയംഗം എന്നിവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ക്രമവിരുദ്ധമായി കോടികളുടെ വായ്പ നൽകിയെന്നും റിപ്പോർട്ടിലുണ്ട്.

ക്രമക്കേട് നടത്തിയതായി പരാമർശമുള്ള മൂന്നുപേരും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അനുവദിച്ച വായ്പ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിലുണ്ട്. ക്രമക്കേട് അറിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

അതേസമയം, ബാങ്കിൽ ക്രമക്കേട് ഉണ്ടെന്നും നടപടി എടുത്തില്ലെന്നുമുള്ള കണ്ടെത്തൽ അടിസ്ഥാനരഹിതമാണെന്നു ‌ പ്രസിഡന്റ് ജെ.പി.ഷാജി പറഞ്ഞു. വായ്പ കുടിശികയുള്ള വസ്തുക്കൾ അളന്നു തിട്ടപ്പെടുത്തിവരുകയാണ്. 123 പേർ പണം അടച്ചുതീർത്തു. കുറച്ചുപേർ പലിശ അടച്ച് വായ്പ പുതുക്കിയെന്നും പ്രസിഡന്റ് വിശദീകരിച്ചു.

English Summary:

24 crore irregularity in Ullala Service Cooperative Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com