ADVERTISEMENT

തൃശൂർ ∙ അപകീർത്തിക്കേസിൽ പ്രതി ചേർക്കപ്പെട്ടു തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിചാരണയ്ക്കായി ജൂലൈ 2ന് ഹാജരാകണമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അന്ത്യശാസനം നൽകി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.േഗാപാലകൃഷ്ണൻ നൽകിയ ഹർജിയിലാണു കോടതിയുടെ ഉത്തരവ്.

ബിജെപിയും സംസ്ഥാന വക്താവായ താനും ഇന്ത്യൻ ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ പിന്തുടരുന്നുവെന്നും ഇന്ത്യൻ ഭരണഘടന ചുട്ടുകരിക്കണമെന്നു താൻ പറഞ്ഞുവെന്നും എം.വി.ഗോവിന്ദൻ പ്രസ്താവന ഇറക്കിയതായി കാണിച്ചാണു ഗോപാലകൃഷ്ണൻ കേസ് ഫയൽ ചെയ്തത്. പ്രതിക്കായി വാറന്റ് പുറപ്പെടുവിക്കണമെന്ന് ഗോപാലകൃഷ്ണനു വേണ്ടി ഹാജരായ അഡ്വ.ജയ്സൺ.ടി. പോളിന്റെ വാദിച്ചതിനെ തുടർന്നാണ് കോടതി അന്തിമ തീയതി നിശ്ചയിച്ചത്.

English Summary:

Court's ultimatum to MV Govindan to appear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com