ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കാലിത്തൊഴുത്തും നിർമിക്കാൻ 34.12 ലക്ഷം രൂപ ചെലവഴിച്ചെന്നു പൊതുമരാമത്ത് വകുപ്പ്. തൊഴുത്തിനല്ല, തകർന്ന മതിൽ കെട്ടാനാണു തുക അനുവദിച്ചതെന്നായിരുന്നു നേരത്തേ സർക്കാർ വിശദീകരണം.

എന്നാൽ തൊഴുത്തിനു കൂടിയാണു തുകയെന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പൊതുമരാമത്തു വകുപ്പു വച്ച രേഖ വ്യക്തമാക്കുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ക്ലിഫ് ഹൗസിൽ ആകെ മരാമത്തു വകുപ്പ് 1.85 കോടി രൂപയുടെ നിർമാണ പ്രവർത്തനം നടത്തിയെന്നാണു രേഖയിലുള്ളത്. നീന്തൽക്കുളത്തിന്റെ പരിപാലനത്തിനായി 38.47 കോടിയും ചെലവിട്ടു. 

English Summary:

Construction of wall and cattle shed at Cliff House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com